മുലായം സിങ് യാദവ് ഗുരുതരാവസ്ഥയില്‍

മുലായം സിങ് യാദവ് |ഫോട്ടോ:PTI
മുലായം സിങ് യാദവ് |ഫോട്ടോ:PTI

ഗുരുഗ്രാം: മുന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് ഗുരുതരാവസ്ഥയില്‍. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ് അദ്ദേഹം. 

82-കാരനായ മുലായംസിങ്ങിനെ കഴിഞ്ഞയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ചയോടെ നില മെച്ചപ്പെട്ടിരുന്നെങ്കിലും ബുധനാഴ്ച വീണ്ടും നില ഗുരുതരമാകുകയായിരുന്നു. അദ്ദേഹത്തിന് ശ്വാസതടസ്സം നേരിടുന്നുണ്ടെന്നും ജീവന്‍രക്ഷാ മരുന്നുകള്‍ നല്‍കിവരികയാണെന്നും ആശുപത്രി അധികൃതരെ ഉദ്ധരിച്ച് സമാജ് വാദി പാർട്ടി അറിയിച്ചു.

Content Highlights: Mulayam Singh Yadav still critical