മുലായം സിങ് യാദവിന്റെ ഭാര്യ സാധ്‌ന ഗുപ്ത അന്തരിച്ചു

സാധ്‌ന ഗുപ്ത  | Photo : Twitter / @hydnewstoday
സാധ്‌ന ഗുപ്ത | Photo : Twitter / @hydnewstoday

ന്യൂഡല്‍ഹി: സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ ഭാര്യ സാധ്‌ന ഗുപ്ത അന്തരിച്ചു. ശ്വാസകോശത്തിലുണ്ടായ അണുബാധയെ തുടര്‍ന്ന് ഗുരുഗ്രാമം മേദാന്ത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. നാല് ദിവസമായി ഗുരുതരനിലയില്‍ തുടരുന്നതിനിടെ ശനിയാഴ്ചയായിരുന്നു അന്ത്യം. 

മുലായം സിങ് യാദവിന്റെ രണ്ടാമത്തെ ഭാര്യയാണ് സാധ്‌ന. ആദ്യഭാര്യയും അഖിലേഷ് യാദവിന്റെ മാതാവുമായ മാല്‍തി യാദവിന്റെ മരണത്തെ തുടര്‍ന്നാണ് സാധ്ന മുലായത്തിന്‍റെ ഭാര്യയാകുന്നത്. പ്രതീക് യാദവ് മകനും ബിജെപി നേതാവ് അപര്‍ണ യാദവ് മരുമകളുമാണ്.

Content Highlights: Sadhna Gupta, Mulayam Singh Yadav's wife, Malayalam News