മോദിയുടെ പ്രസംഗത്തിനിടെ അസ്വസ്ഥനായി ഷി; 'പ്രശ്നമൊന്നുമില്ലല്ലോ' എന്ന് മോദി, പ്രസംഗം നിർത്തി

#ന്യൂസ് ഡെസ്ക്
Photo: Videograb/ @Doordarshan National
Photo: Videograb/ @Doordarshan National

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്കിടെ പ്രസംഗം അൽപനേരം നിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അസ്വസ്ഥത പ്രകടിപ്പിച്ചതിന് പിന്നാലെയായിരുന്നു മോദി പ്രസംഗം നിർത്തിയത്. തുടർന്ന് 'പ്രശ്നമൊന്നുമില്ലാല്ലോ...' എന്ന് മോദി ചോദിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഉച്ചകോടിയുടെ ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടയിലാണ് സംഭവം. ഏഴ് വർഷത്തിന് ശേഷമാണ് ഷി ജിൻപിങ് ഇന്ത്യ സന്ദർശിക്കുന്നത്. ചൈനീസ് പ്രസിഡന്റിന് എന്തോ അസ്വസ്ഥതയുള്ളതായി തോന്നിയ പ്രധാനമന്ത്രി, ഷി ജിൻപിങ്ങിന്റെ പരിഭാഷകനോട് "എല്ലാം ഓക്കെയാണോ?" എന്ന് ചോദിക്കുകയായിരുന്നു. മറുപടി ലഭിക്കാതിരുന്നതിനെ തുടർന്ന് അദ്ദേഹം വീണ്ടും ഇത് ആവർത്തിക്കുകയും ചെയ്തു. തുടർന്ന് തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് ഷി ജിൻപിങ് തലയാട്ടിയതോടെ പ്രധാനമന്ത്രി പ്രസംഗം പുനരാരംഭിക്കുകയായിരുന്നു.

ഉച്ചകോടിയിൽ ഔദ്യോഗിക അത്താഴവിരുന്നിൽനിന്ന് ഷി ജിൻപിങ് വിട്ടുനിന്നത് നേരത്തെ വാർത്തയായിരുന്നു. നീണ്ട യാത്രയും തുടർച്ചയായ യോഗങ്ങളും കാരണം നേരിട്ട യാത്രാക്ഷീണം മൂലമാണ് അദ്ദേഹം വിരുന്നിൽ പങ്കെടുക്കാതിരുന്നതെന്നാണ് അടുത്തവൃത്തങ്ങൾ അറിയിക്കുന്നത്.

Content Highlights: PM Modi paused his BRICS summit opening speech due to an issue involving Chinese President Xi Jinping., Xi Jinping showed discomfort, prompting Modi to check if everything was okay with the translation or mic., Xi Jinping confirmed he was fine with a nod, after which Modi resumed his speech., This marks Xi Jinping's visit to India after seven years, though he earlier skipped the official gala dinner due to fatigue.