'ചെറിയ പ്രശ്നങ്ങൾ, സാമ്പത്തിക മേഖലയെ വ്യാപകമായി ബാധിച്ചിട്ടില്ല'; മൈക്രോസോഫ്റ്റ് തകരാറിൽ RBI

പ്രതീകാത്മക ചിത്രം | Mathrubhumi archives
പ്രതീകാത്മക ചിത്രം | Mathrubhumi archives

ന്യൂഡല്‍ഹി: ആഗോളതലത്തിലെ മൈക്രോസോഫ്റ്റ് സേവനങ്ങള്‍ തടസപ്പെട്ടതിനെത്തുടര്‍ന്ന് തങ്ങളുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ അതിന്റെ ആഘാതം വിലയിരുത്താന്‍ സമഗ്രമായ പരിശോധന നടത്തിയെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പത്ത് ബാങ്കുകളേയും ബാങ്കിതരധനകാര്യസ്ഥാപനങ്ങളേയും മൈക്രോസോഫ്റ്റ് തകരാര്‍ ബാധിച്ചുവെന്ന് കണ്ടെത്തി. ഇതില്‍ പലതും പരിഹരിച്ചു. ബാക്കിയുള്ളവ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്നും അര്‍.ബി.ഐ. വ്യക്തമാക്കി.

മിക്ക ബാങ്കുകളുടേയും പ്രധാനസിസ്റ്റങ്ങള്‍ ക്ലൗഡില്‍ ഹോസ്റ്റ് ചെയ്തിട്ടില്ല. വളരെക്കുറുച്ച് സ്ഥാപനങ്ങള്‍ മാത്രമേ സൈബര്‍ സുരക്ഷയ്ക്കുവേണ്ടി ക്രൗഡ്‌സ്‌ട്രൈക്കിനെ ആശ്രയിക്കുന്നുള്ളൂ. പ്രവര്‍ത്തനം തടസ്സമില്ലാതെ മുന്നോട്ടുപോകാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സ്ഥാപനങ്ങളോട് നിര്‍ദേശിച്ചു. ഇന്ത്യന്‍ സാമ്പത്തിക മേഖലയെ മൈക്രോസോഫ്റ്റ് തകരാര്‍ വ്യാപകമായി ബാധിച്ചിട്ടില്ലെന്നും ആര്‍.ബി.ഐ. അറിയിച്ചു.

വിന്‍ഡോസ് അധിഷ്ഠിത കംപ്യൂട്ടറുകളുടെ നെറ്റ്വര്‍ക്കില്‍ സൈബര്‍ സുരക്ഷാ സേവനമായ ക്രൗഡ് സ്ട്രൈക്കിന്റെ പുതിയ അപ്ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. മൈക്രോസോഫ്റ്റിന്റെ അഷ്വര്‍ ക്ലൗഡ് സേവനങ്ങളെ ഈ ശ്ര്നം ബാധിച്ചതോടെയാണ് എയര്‍ലൈന്‍, ബാങ്കിങ് ഉള്‍പ്പടെയുള്ള സേവനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടത്.ക്ലൗഡ് അധിഷ്ടിത സേവനങ്ങള്‍ക്ക് ക്രൗഡ് സ്ട്രൈക്കിന്റെ സുരക്ഷാ സേവനം ഉപയോഗിക്കുന്നവരെയാണ് ഈ പ്രശ്നം ബാധിച്ചത്.

Content Highlights: RBI on global Microsoft outage