മെഹുൽ ചോക്സിയെ അറസ്റ്റ് ചെയ്തതായി സ്ഥിരീകരിച്ച് ബെൽജിയം; ഇപ്പോൾ തടവിൽ

മെഹുൽ ചോക്സി| ഫോട്ടോ: ANI
മെഹുൽ ചോക്സി| ഫോട്ടോ: ANI

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ തട്ടിപ്പുകേസിലെ പ്രതിയായ ഇന്ത്യൻ രത്നവ്യാപാരി മെഹുൽ ചോക്സിയെ അറസ്റ്റ് ചെയ്തതായി സ്ഥിരീകരിച്ച് ബെൽജിയം. പ്രതിയെ വിട്ടുകിട്ടാൻ ഇന്ത്യ അപേക്ഷിച്ചുവെന്നും ബെൽജിയം പോലീസ് അറിയിച്ചു. ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ ആവശ്യപ്രകാരമാണ് മെഹുൽ ചോക്സിയെ ബെൽജിയം പോലീസ് അറസ്റ്റ് ചെയ്തതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

മെഹുൽ ചോക്സിയെ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തുവെന്നാണ് ബെൽജിയം സ്ഥിരീകരിച്ചത്. നിലവിൽ ഇയാളെ തടവിൽ പാർപ്പിച്ചിരിക്കുകയാണ്. നിയമപരമായ സഹായം ഇയാൾക്കായി ഉറപ്പാക്കിയിട്ടുണ്ടെന്നും ബെൽജിയം അറിയിച്ചു. 

ചോക്‌സി കാൻസർ ചികിത്സയിലാണെന്നും നിലവിലെ ആരോഗ്യസ്ഥിതിയിൽ വിമാനയാത്ര സാധ്യമല്ലെന്നും ആരോഗ്യസ്ഥിതി പരി​ഗണിച്ച് ജാമ്യം അനുവദിക്കണമെന്നും അപ്പീലിൽ ആവശ്യപ്പെടുമെന്ന് മെഹുൽ ചോക്സിയുടെ അഭിഭാഷകൻ വിജയ് അഗർവാളിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. അഞ്ച് ദിവസത്തിന് ശേഷം മാത്രമേ കേസ് പരിഗണിക്കാൻ കഴിയൂ എന്നും അപ്പോൾ ജാമ്യാപേക്ഷ സമർപ്പിക്കുമെന്നും അഭിഭാഷകൻ വ്യക്തമാക്കി.

Content Highlights: Fugitive Indian jeweler Mehul Choksi arrested in Belgium following an Indian request.