'സ്വേച്ഛാധിപത്യ'ത്തിനെതിരേ പ്രതിപക്ഷം ഒന്നിച്ചാൽ കെജ്‌രിവാള്‍ 24 മണിക്കൂറിനകം പുറത്തുവരും- സിസോദിയ

അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോദിയ | File Photo: ANI
അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോദിയ | File Photo: ANI

ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാളിന്റെ പ്രവര്‍ത്തനങ്ങളെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനകള്‍ നടക്കുന്നുണ്ടെന്ന് ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ജയില്‍മോചിതനായതിന് പിന്നാലെ ശനിയാഴ്ച ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹിയിലെ ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 

'സ്വേച്ഛാധിപത്യ'ത്തിനെതിരേ പ്രതിപക്ഷനേതാക്കള്‍ ഒത്തുചേരുകയാണെങ്കില്‍ കെജ്‌രിവാള്‍ 24 മണിക്കൂറിനകം ജയിലിന് പുറത്തെത്തുമെന്നും സിസോദിയ പറഞ്ഞു. ഡല്‍ഹി മദ്യനയക്കേസില്‍ 17 മാസത്തെ ജയില്‍വാസത്തിനു ശേഷം വെള്ളിയാഴ്ചയാണ് സിസോദിയ ജയില്‍മോചിതനായത്. ജനങ്ങള്‍ രാജ്യത്തെ സ്വേച്ഛാധിപത്യത്തിനെതിരേ പോരാടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ഭരണഘടനയേക്കാള്‍ ശക്തരല്ല ഈ ആൾക്കാരെന്നും ബി.ജെ.പിയെ ലക്ഷ്യമാക്കി സിസോദിയ പറഞ്ഞു. നേതാക്കളെ ജയിലില്‍ അടയ്ക്കുക മാത്രമല്ല, പൗരന്മാരെ ദ്രോഹിക്കുകയും ചെയ്യുന്ന ' സ്വേച്ഛാധിപത്യ'ത്തിനെതിരേ ഓരോ വ്യക്തിയും പോരാടണം. നമ്മള്‍ രഥത്തിന്റെ കുതിരകൾ മാത്രമാണ്. നമ്മുടെ യഥാര്‍ഥ സാരഥി ജയിലിലാണ്. അദ്ദേഹം ഉടന്‍ പുറത്തുവരും, സിസോദിയ പറഞ്ഞു.

Content Highlights: manish sisodia addresses aap workers after jail release says kejriwal will be out of jail if