കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി യുവാവ്

മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തിയ യുവാവ് പരിഭ്രാന്തി പരത്തി. മുപ്പത്തൊൻപതുകാരനായ ദീപക് എന്ന ഇ-റിക്ഷാ ഡ്രൈവറാണ് ഒന്നരയടി നീളമുള്ള പാമ്പിനെ തന്റെ ജാക്കറ്റിലെ പോക്കറ്റിലിട്ട് ജില്ലാ ആശുപത്രിയിൽ എത്തിയത്. കടിച്ച പാമ്പിനെ ഡോക്ടർമാർക്ക് കാണിച്ചുകൊടുക്കാനാണ് ഇയാൾ ഇത്തരമൊരു സാഹസത്തിന് മുതിർന്നത്.
വൃന്ദാവനിലേക്ക് ഇ-റിക്ഷയുടെ ബാറ്ററിക്കായി പോകുന്ന വഴിയാണ് ദീപക്കിന് പാമ്പ് കടിയേറ്റത്. തുടർന്ന് ആന്റി വെനം കുത്തിവെപ്പ് എടുക്കുന്നതിനായി ഇയാൾ പാമ്പിനെ പോക്കറ്റിലിട്ട് ആശുപത്രിയിൽ എത്തുകയായിരുന്നു. എന്നാൽ മറ്റ് രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് പാമ്പിനെ പുറത്ത് ഉപേക്ഷിക്കാൻ ചീഫ് മെഡിക്കൽ സൂപ്രണ്ട് നീരജ് അഗർവാൾ ആവശ്യപ്പെട്ടു. ഇതിനെത്തുടർന്ന് ആശുപത്രിയിൽ നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്.
അരമണിക്കൂറായി കാത്തുനിന്നിട്ടും തനിക്ക് ചികിത്സ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ദീപക് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സർക്കാർ ആശുപത്രിയിൽ മതിയായ സൗകര്യങ്ങളില്ലെന്ന് ഇയാൾ ആരോപിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പാമ്പിനെ പോക്കറ്റിൽനിന്ന് പുറത്തെടുത്ത് കളയാൻ വഴിയാത്രക്കാർ വിളിച്ചു പറയുന്നുണ്ടായിരുന്നെങ്കിലും ദീപക് തയ്യാറായില്ല.
നിയന്ത്രണാതീതമായതോടെ ഡോക്ടർമാർ വിവരം പോലീസിനെ അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് ദീപക്കിനെ ശാന്തനാക്കുകയും പാമ്പിനെ സുരക്ഷിതമായി ഒരു പെട്ടിയിലേക്ക് മാറ്റുകയും ചെയ്തു. ഇതിനുശേഷമാണ് ദീപക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സ തുടരുകയാണെന്നും ഡോക്ടർമാർ വ്യക്തമാക്കി. ഈ പാമ്പ് ദീപക് വളർത്തിയിരുന്നത് ആയിരിക്കാമെന്ന് അധികൃതർ സംശയിക്കുന്നുണ്ട്.
Oh man,
In #Mathura, an e-rickshaw driver got bitten by a snake.
And it wasn’t just any snake—it was a full-on hooded cobra.
The guy was standing in the district hospital, yelling that he wasn’t getting any treatment. Then someone asked, “Where’s the snake?” So he pulled out… pic.twitter.com/kdlQEAOYnz— PAWAN DUKIYA (@pwnprakash) January 13, 2026
Content Highlights: A man in Mathura stunned locals by arriving at a district hospital with a live venomous snake he was bitten by, seeking immediate treatment and causing a stir among patients and staff.