മഹാരാഷ്ട്രയിൽ ഹോമിയോപ്പതി ഡോക്ടർമാർക്ക് അലോപ്പതി മരുന്നുപയോഗിച്ചും ചികിത്സിക്കാം

മുംബൈ: മഹാരാഷ്ട്രയിൽ ഹോമിയോപ്പതി ഡോക്ടർമാർക്ക് ഇനി അലോപ്പതി മരുന്നുകളുപയോഗിച്ചും ചികിത്സിക്കാം. സാധാരണയായി ഉപയോഗിക്കുന്ന ഇരുപതോളം മരുന്നുകളാണ് രോഗികൾക്ക് കുറിച്ചുകൊടുക്കാനാവുക. സർക്കാർ മെഡിക്കൽ കോളജിൽനിന്ന് മോഡേൺ ഫാർമക്കോളജിയിൽ ഒരുവർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് പാസായിരിക്കണമെന്ന് നിബന്ധനയുണ്ട്.
ഹോമിയോപ്പതി ഡോക്ടർമാരുടെ നീണ്ടകാലത്തെ ആവശ്യമാണ് പരിഗണിച്ചിരിക്കുന്നതെന്ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ പറഞ്ഞു. സംസ്ഥാനത്ത് ഏകദേശം 80,000 ഹോമിയോപ്പതി ഡോക്ടർമാരുണ്ട്. ഇതിൽ 10,000-ത്തിലധികം പേർ മോഡേൺ ഫാർമക്കോളജി കോഴ്‌സ് പാസ്സായിട്ടുണ്ട്.
സർക്കാർ തീരുമാനത്തിനെതിരേ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തി. കോടതിയിൽ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അലോപ്പതി ഡോക്ടർമാരും സംഘടനയും.
Content Highlights: Homeopathy Doctors in Maharashtra Can Now Prescribe Allopathy