അഘാഡിയുടെ തകർച്ച, മഹായുതിക്ക് പ്രതിപക്ഷമില്ലാത്ത ഭരണം; നേതൃസ്ഥാനം അവകാശപ്പെടാനാവില്ല

മുംബൈ: മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നേതാവില്ലാത്ത നിയമസഭയ്ക്ക് സാധ്യത. പ്രതിപക്ഷത്തെ ഒരു കക്ഷിക്കും ചട്ടപ്രകാരം വേണ്ട പത്തിലൊന്ന് സീറ്റ് പോലും ലഭിക്കാത്തതോടെയാണ് അനിശ്ചിതത്വം.
288 അംഗ നിയമസഭയില്‍ 29 സീറ്റ് വേണം പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെടാന്‍. എന്നാല്‍ മഹാവികാസ് അഘാഡി സഖ്യത്തിലെ ഒരു പാര്‍ട്ടിക്ക് പോലും 29 സീറ്റുകളില്ല.
ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേനയ്ക്ക് 20 സീറ്റുകളാണ് നേടാനായത്. കോണ്‍ഗ്രസ് 16സീറ്റുകൾ നേടി. എന്‍.സി.പി (ശരദ് പവാര്‍ വിഭാഗം) 10 സീറ്റുകളില്‍ ഒതുങ്ങി. ഈ സാഹചര്യത്തിൽ പ്രതിപക്ഷനേതൃത്വം അവകാശപ്പെടാൻ ആർക്കും കഴിയില്ല.
Content Highlights: Maharashtra`s assembly may have no opposition leader.No single party secured the required seats