അഭിപ്രായസ്വാതന്ത്ര്യം മര്യാദ ലംഘിക്കാനുള്ള ലൈസൻസല്ല - മദ്രാസ് ഹൈക്കോടതി

ചെന്നൈ: അഭിപ്രായസ്വാതന്ത്ര്യം മര്യാദയുടെ പരിധി ലംഘിക്കാനുളള ലൈസൻസല്ലെന്ന് മദ്രാസ് ഹൈക്കോടതി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരേ മോശം ഭാഷയിൽ സംസാരിച്ചതിനെതിരേ അണ്ണാ ഡി.എം.കെ. വനിതാവിഭാഗം ഡെപ്യൂട്ടി സെക്രട്ടറി അമുദയുടെ മുൻകൂർജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.
അഭിപ്രായം പറയാനുളള സ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്ന അവകാശമാണ്. അതിന്റെപേരിൽ മര്യാദയുടെ അതിരുകൾ ലംഘിക്കരുത്. മുഖ്യമന്ത്രി സ്റ്റാലിനും കുടുംബാംഗങ്ങൾക്കും മന്ത്രിമാർക്കുമെതിരേ അമുദ ഉപയോഗിച്ച പദപ്രയോഗങ്ങൾ ഉത്തരവിൽപോലും ആവർത്തിക്കാൻ താത്‌പര്യപ്പെടുന്നില്ലെന്നും ജസ്റ്റിസ് എ.ഡി. ജഗദീഷ് ചന്ദ്ര പറഞ്ഞു.
Content Highlights: Madras High Court rejects bail plea, stating freedom of speech doesn`t justify offensive language