പാചകവാതകം: വാണിജ്യ സിലിണ്ടറിന്റെ വില 25.50 രൂപ കൂട്ടി

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന് വില വർധിപ്പിച്ചു. 19 കിലോ സിലിണ്ടറിന് 25.50 രൂപ കൂടി. വില വർധന മാര്‍ച്ച് ഒന്നിന് നിലവില്‍വന്നു. അതേസമയം ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. കഴിഞ്ഞ മാസവും വാണിജ്യ പാചക വാതക സിലിണ്ടറിന് വില വർധിപ്പിച്ചിരുന്നു. 14 രൂപയായിരുന്നു കൂടിയിരുന്നത്.
Content Highlights: LPG price hiked by Rs 25.50