ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് പ്രീമിയം അടയ്ക്കാന്‍ 30 ദിവസം അധിക സമയം

ന്യൂഡല്‍ഹി: ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കാന്‍ പോളിസി ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ( ഐആര്‍ഡിഎഐ) 30 ദിവസത്തെ അധിക സമയം നല്‍കി. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പ്രീമിയം അടയ്‌ക്കേണ്ട തീയതി ഉള്ളവര്‍ക്ക് സമയപരിധി നീട്ടി നല്‍കിയിരിക്കുന്നത്. 

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളുടെയും മോട്ടോര്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിന്റെയും പ്രീമിയം അടയ്ക്കുന്നതിന് ഐആര്‍ഡിഎഐ ഇതിനകം അധിക സമയം നല്‍കിയിരുന്നു. ഏപ്രില്‍ 21 വരെയാണ് സമയം അനുവദിച്ചത്. 

ലൈഫ് ഇന്‍ഷുറന്‍സ് കൗണ്‍സിലും ലൈഫ് ഇന്‍ഷുറര്‍മാരും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് 30 ദിവസത്തെ അധിക ഗ്രേസ് സമയം നല്‍കാന്‍ തീരുമാനമായത്. മൂന്നാഴ്ചത്തെ ലോക്ക്‌ഡൌണും സാമൂഹിക അകലം പാലിക്കല്‍ നിര്‍ദ്ദേശവും കാരണം പോളിസി ഉടമകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയിതിനെ തുടര്‍ന്നാണ് തീരുമാനം.

Content Highlights: Life insurance policyholders get additional 30 days to pay premium

Content Highlights: