ഗോദാവരി തീരത്തടിഞ്ഞത് ഭീമന്‍ ഒച്ച്; ലേലത്തില്‍ വിറ്റത് 18,000 രൂപയ്ക്ക്

ആന്ധ്രപ്രദേശില്‍ ഗോദാവരിയുടെ തീരത്തുനിന്ന് കണ്ടെത്തിയ ഭീമന്‍ ഒച്ചിന് ലേലത്തില്‍ ലഭിച്ചത് 18,000 രൂപ. 70 സെന്റി മീറ്ററോളം നീളവും 18 കിലോ ഗ്രാം വരെ ഭാരവും ഉണ്ടാകുന്ന സൈറിങ്‌സ് അറുവാനസ്(Syrinx Aruanus) എന്ന ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ഒച്ചിനത്തില്‍ പെടുന്നതാണ് ഇത്. ഓസ്‌ട്രേലിയന്‍ ട്രംപറ്റ് അഥവാ ഫാള്‍സ് ട്രംപറ്റ് എന്ന പേരില്‍ സാധാരണയായി അറിയപ്പെടുന്ന ഈ ജീവി മാംസഭുക്കാണ്. ആഭരണനിര്‍മാണത്തിനായി ഇതിന്റെ പുറന്തോട് വന്‍തോതില്‍ ഉപയോഗിക്കുന്നതിനാല്‍ പ്രാദേശികമായി ഈയിനം ഒച്ച് ഏതാണ്ട് അപ്രത്യക്ഷമായി കഴിഞ്ഞു. ആകര്‍ഷകമായ ഓറഞ്ച് നിറത്തിലുള്ള പുറന്തോടാണ് ഓസ്‌ട്രേലിയന്‍ ട്രംപറ്റിനുള്ളത്.
ഉഷ്ണമേഖല പ്രദേശങ്ങളിലാണ് ധാരാളമായുള്ളതെങ്കിലും മറ്റു പ്രദേശങ്ങളിലും ഇവ കാണപ്പെടുന്നു. ചുഴലിക്കാറ്റിനേയും കൊടുങ്കാറ്റിനേയും തുടര്‍ന്നാണ് ഇവ തീരങ്ങളില്‍ അടിയുന്നത്. ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാകുന്ന ഈ ഒച്ചുകള്‍ ശീതകാലത്ത് മണ്ണിനടിയിലേക്ക് ഉള്‍വലിഞ്ഞിരിക്കാറാണ് പതിവ്.
ലേലത്തില്‍ വിറ്റ ഒച്ചിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തതോടെ നിരവധി പേര്‍ രസകരമായ പ്രതികരണവുമായെത്തി. ഈ സ്‌പെഷ്യല്‍ ഒച്ചിന്റെ പേര് ഹാരിപോട്ടര്‍ സിനിമയിലെ മായാജാലവസ്തുവിനെ ഓര്‍മിപ്പിക്കുന്നതായി ഒരു ട്വിറ്റര്‍ ഉപഭോക്താവ് അഭിപ്രായപ്പെട്ടു. ഒച്ചിന്റെ അഴകിനെ പ്രശംസിച്ചവരും നിരവധിയാണ്. ഒച്ചിന്റെ കുറച്ചു കൂടി വലിപ്പം കൂടിയ ചിത്രം ഷെയര്‍ ചെയ്യാമായിരുന്നുവെന്നായി ഒരാളുടെ അഭിപ്രായം. ഈത്രയും വലിപ്പമുള്ള സൈറിങ്‌സിനെ ഈയിടെ കാണുന്നത് അപൂര്‍വമാണെന്ന് ക്വീന്‍സ് ലാന്‍ഡ് മ്യൂസിയെ അഭിപ്രായപ്പെട്ടു.
Content Highlights: Large Snail Washes Up On River Bank In Andhra Pradesh Sold For Rs 18,000
Content Highlights: