കര്‍ണാടകയില്‍ കശ്മീരി വിദ്യാര്‍ഥികള്‍ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റില്‍

ബെംഗളൂരു: പാകിസ്താന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയ മൂന്ന് കശ്മീരി വിദ്യാര്‍ഥികള്‍ കര്‍ണാടകയില്‍ അറസ്റ്റില്‍. ഹുബ്ബള്ളി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്.
ഇവര്‍ പാകിസ്താന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഹൂബ്ലിയിലെ കോടതിയില്‍ ഹാജരാക്കിയ ഇവരെ മാര്‍ച്ച് രണ്ടുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. രാജ്യദ്രോഹക്കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
കശ്മീരിലെ ഷോപ്പിയാനില്‍നിന്നുള്ളവരാണ് വിദ്യാര്‍ഥികളെന്നാണ് സൂചന. കോളേജ് മാനേജ്‌മെന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ അറസ്റ്റിലായത്. ബജ്‌റംഗ്ദള്‍ ഉള്‍പ്പെടെയുള്ള വലതുപക്ഷ സംഘടനകള്‍ പ്രതിഷേധവുമായി കോളേജ് പരിസരത്ത് എത്തിയിരുന്നു. വിദ്യാര്‍ഥികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
content highlights: kashmiri engineering students arrested in karnataka
Content Highlights: