ശിവമോഗയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു; മൂന്ന് വയസ്സുകാരനുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

#ന്യൂസ് ഡെസ്ക്

ശിവമോഗ: കർണാടക ശിവമോഗയിൽ ഉരുൾപൊട്ടൽ. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് മൂന്ന് വയസ്സുകാരനുൾപ്പെടെ മൂന്ന് പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാൾ ചികിത്സയിലാണ്. വീട്ടിൽ ഉറങ്ങുകയായിരുന്ന മല്ലികാർജുൻ, ഭാര്യ നാഗവേണി, മകൻ സന്തോഷ് എന്നിവരാണ് മരിച്ചത്.

ശിവമോഗ കൊപ്പാൽ ജില്ലയിലെ കൊക്കാരേഗരുവിലാണ് അപകടമുണ്ടായത്. രാത്രി രണ്ടരയോടെയാണ് ഇവർ താമസിക്കുന്ന വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീഴുകയായിരുന്നു. ഫയർ ആന്റ് എമർജൻസി സർവീസ് പ്രവർത്തകരും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരിച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

പ്രദേശത്ത്കനത്ത മഴ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. 

Content Highlights: Three fatalities confirmed in Shivamogga landslide incident., Victims include a three-year-old child and his parents., The incident occurred at Kokkaregaru in the middle of the night., Rescue operations were conducted by police and emergency services., Persistent heavy rainfall is reported in the affected region.