കര്‍ണാടകയില്‍ ഇന്ന് 5938 പേർക്ക് കോവിഡ്, തമിഴ്നാട്ടില്‍ 5975 പുതിയ രോഗികൾ

ചെന്നൈ/ബെംഗളുരു:തമിഴ്നാട്ടില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 5975 പുതിയ കോവിഡ് 19 കേസുകള്‍. 97 പേര് മരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,79,385 ആയി ഉയര്‍ന്നു.
3,19,327 പേരാണ് തമിഴ്നാട്ടില്‍ രോഗമുക്തി നേടിയത്. 6,517 പേര് മരിച്ചു. നിലവില്‍ 53,541 പേരാണ് ചികിത്സയിലുളളത്.
കര്‍ണാടകയിലും ആറായിരത്തിനടുത്ത് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 5938 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ 4,996 പേര് രോഗമുക്തി നേടി. കോവിഡ് സ്ഥിരീകരിച്ചവരില്‍ 2126 കേസും ബെംഗളുരുവിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സംസ്ഥാനത്ത് 2,77,814 പേര്‍ക്കാണ് കോവിഡ് ബാധ ഇതുവരെ സ്ഥിരീകരിച്ചത്. ഇവരില്‍ 1,89,564 പേര് രോഗമുക്തി നേടി. 4683 പേര് മരിച്ചു.
Content Highlights:Karnataka reports 5,938 new COVID-19 cases, Tamil Nadu reports 5,975 cases
Content Highlights: