എം.എൽ.സി. തിരഞ്ഞെടുപ്പ്: കർണാടകത്തിൽ കോൺഗ്രസിന് കനത്ത തിരിച്ചടി, ഒറ്റ സീറ്റും ലഭിച്ചില്ല; നാലിലും എൻഡിഎ

#സ്വന്തം ലേഖകൻ
ഡി.കെ. ശിവകുമാർ | Photo: PTI
ഡി.കെ. ശിവകുമാർ | Photo: PTI

ബെംഗളൂരു: കർണാടക എം.എൽ.സി. തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺഗ്രസിന് വൻ തിരിച്ചടി. തിരഞ്ഞെടുപ്പുനടന്ന നാലുസീറ്റുകളിലും എൻ.ഡി.എ. സഖ്യം വിജയിച്ചു. മൂന്ന് സീറ്റുകളിൽ ബിജെപിയും ഒരിടത്ത് ജെഡിഎസും ആണ് വിജയിച്ചത്. കോൺഗ്രസിന് സിറ്റിങ് സീറ്റടക്കം നഷ്ടമായി.

ബെംഗളൂരു ടീച്ചേഴ്സ് മണ്ഡലത്തിലാണ് അവർക്ക് കാലിടറിയത്. അഞ്ചുതവണ എം.എൽ.സി.യായ പാർട്ടിയുടെ പ്രമുഖ നേതാവ് പുട്ടണ്ണയെ 908 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി ജെ.ഡി.എസിലെ എ.പി. രംഗനാഥ് അട്ടിമറിവിജയം നേടുകയായിരുന്നു.

വെസ്റ്റ് ഗ്രാജ്വേറ്റ് മണ്ഡലത്തിൽ ബി.ജെ.പി.യുടെ എസ്.വി. ശങ്കന്നൂർ വിജയിച്ചു. കോൺഗ്രസിലെ മോഹൻ ലിംബികായിയെ 4277 വോട്ടിനാണ് പരാജയപ്പെടുത്തിയത്. നോർത്ത്-ഈസ്റ്റ് ടീച്ചേഴ്‌സ് മണ്ഡലത്തിൽ ബി.ജെ.പി.യുടെ ശശിൽ ജി. നമോഷി വിജയിച്ചു.

കോൺഗ്രസ് സ്ഥാനാർഥി ശരണപ്പ മറ്റൂറിനെയാണ് പരാജയപ്പെടുത്തിയത്. സൗത്ത് ഈസ്റ്റ് ഗ്രാജ്വേറ്റ് മണ്ഡലത്തിൽ ബി.ജെ.പി.യിലെ കെ.എം. സുരേഷ് മുന്നിട്ടുനിൽക്കുകയാണ്. കോൺഗ്രസിലെ ശശി ഹുലികുണ്ടേമഠാണ് എതിർ സ്ഥാനാർഥി.

Content Highlights: Ruling Congress party faces a major defeat in Karnataka MLC elections, NDA alliance wins all four contested seats, BJP secures three seats while JDS wins one seat, Veteran leader Puttanna defeated by JDS candidate A.P. Ranganath in Bangalore Teachers constituency