ജാഫ്രബാദ് ഒഴിപ്പിച്ചതോടെ രണ്ടാം ഷഹീന്‍ബാഗ് ഉണ്ടാകില്ല; വീണ്ടും വിവാദ പരാമര്‍ശവുമായി കപില്‍ മിശ്ര
ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ സംഘര്‍ഷത്തില്‍ വീണ്ടും വിവാദ പരമാര്‍ശവുമായി ബിജെപി നേതാവ് കപില്‍ മിശ്ര. ജാഫ്രബാദ് ഒഴിപ്പിച്ചതോടെ രണ്ടാം ഷഹീന്‍ബാഗ് ഉണ്ടാകില്ലെന്ന് ഉറപ്പായതായി കപില്‍ മിശ്ര ട്വിറ്ററിലൂടെ പറഞ്ഞു. ജാഫ്രബാദില്‍ മറ്റൊരു ഷഹീന്‍ബാഗ് ഉണ്ടാകാന്‍ അനുവദിക്കരുതെന്ന് ഡല്‍ഹി സംഘര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് കപില്‍ മിശ്ര പറയുകയുണ്ടായി.
ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തില്‍ സുരക്ഷാ വിലയിരുത്തലിന് ശേഷമാണ് ജാഫറബാദ് ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ നിന്ന് പ്രതിഷേധക്കാരെ പോലീസ് ഒഴിപ്പിച്ചത്.