കവിത ബിആർഎസിൽനിന്ന് പുറത്തേക്ക്? കെ.സി.ആർ. കണക്കെടുക്കുന്നതായി പാർട്ടി വൃത്തങ്ങൾ

ഹൈദരാബാദ്: ഭാരത് രാഷ്ട്ര സമിതി(ബിആര്‍എസ്) യില്‍ നിന്ന് മകള്‍ കെ. കവിതയെ പുറത്താക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ കെ. ചന്ദ്രശേഖര റാവു(കെ.സി.ആര്‍.) ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പാര്‍ട്ടിയ്‌ക്കെതിരെയും പാര്‍ട്ടിയിലെ ഉന്നതര്‍ക്കെതിരെയും നിരന്തരം വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയാണ് കവിത നേതൃത്വത്തിന് അപ്രിയയായി മാറിയിരിക്കുന്നത്. കവിതയുടെ 'പാര്‍ട്ടിവിരുദ്ധ' പ്രവര്‍ത്തനങ്ങളുടെ കണക്ക് കെ.സി.ആര്‍. എടുത്തുകൊണ്ടിരിക്കുകയാണെന്ന് പാർട്ടിവൃത്തങ്ങൾ സൂചിപ്പിക്കുന്നു.
പാര്‍ട്ടിയുടെ അച്ചടക്കവും ഒത്തൊരുമയുമാണ് വ്യക്തിപരമായ ബന്ധങ്ങളേക്കാള്‍ പ്രധാനമെന്ന് കെ.സി.ആര്‍. കരുതുന്നതായി പാര്‍ട്ടിവൃത്തങ്ങള്‍ സൂചിപ്പിച്ചു. നിലവില്‍ വിദേശത്തുള്ള ബിആര്‍എസിന്റെ വര്‍ക്കിങ് പ്രസിഡന്റ് കെ.ടി. രാമറാവു (കെ.ടി.ആര്‍.) മടങ്ങിയെത്തിയ ഉടനെ കവിതയെ പുറത്താക്കി കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.
പല കാര്യങ്ങളിലും പാർട്ടി മൗനം പാലിക്കുകയാണെന്ന് ആരോപിച്ച് കവിത നേരത്തേ കെ.സി.ആറിന് കത്തെഴുതിയിരുന്നു. കെടിആറിന്റെ നേതൃത്വത്തെ കവിത പരസ്യമായി ചോദ്യം ചെയ്തതും പ്രശ്‌നങ്ങള്‍ രൂക്ഷമാക്കി. തെലങ്കാന ജാഗ്രതിയുടെ പുതിയ ഓഫീസ് കവിത ആരംഭിച്ചത് ബിആര്‍എസുമായി അകലുകയാണെന്ന അഭ്യൂഹത്തിന് ആക്കം കൂട്ടുകയും ചെയ്തു.
Content Highlights: Reports suggest that KCR is planning to expel his daughter, K Kavitha, from the BRS