രാജ്യദ്രോഹക്കുറ്റം: ജെഎന്‍യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാം ബിഹാറില്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥിയും ഡല്‍ഹി ഷഹീന്‍ബാഗിലെ പ്രതിഷേധങ്ങളുടെ മുന്‍നിരയില്‍ അണിനിരക്കുകയും ചെയ്ത ഷര്‍ജീല്‍ ഇമാമിനെ പോലീസ് അറസ്റ്റ് ചെയ്തു. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ഷര്‍ജീന്‍ ഇമാമിനെ ബിഹാറിലെ ജെഹനബാദില്‍നിന്ന് അറസ്റ്റ് ചെയ്തതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ദേശവിരുദ്ധ പരാമര്‍ശങ്ങളടങ്ങിയ ഷര്‍ജില്‍ പ്രസംഗിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ഇയാള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിരുന്നു. ഡല്‍ഹി പോലീസിന് പുറമേ, അസം, മണിപ്പുര്‍, അരുണാചല്‍ പ്രദേശ്, യു.പി. പോലീസും സമാനസംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഷര്‍ജീലിനെ കണ്ടെത്താന്‍ കഴിഞ്ഞദിവസങ്ങളില്‍ അന്വേഷണവും ഊര്‍ജിതമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റുണ്ടായിരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങള്‍ക്കിടെ ഷര്‍ജീല്‍ ദേശവിരുദ്ധ പ്രസംഗം നടത്തിയതെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. ജാമിയ മിലിയ സര്‍വകലാശാലയിലും അലിഗഢ് മുസ്ലീം സര്‍വകലാശാലയിലുമായിരുന്നു ഈ രണ്ട് സംഭവങ്ങളും. ഈ വീഡിയോകള്‍ പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Content Highlights: jnu student sharjeel imam arrested sedition case in bihar
Content Highlights: