ജെഎന്‍യു: മുഖംമൂടി ധരിച്ച യുവതി താനല്ലെന്ന് എബിവിപി പ്രവര്‍ത്തക കോമള്‍ ശര്‍മ; വനിതാ കമ്മീഷന് കത്ത്

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ മുഖംമൂടി ധരിച്ച് അക്രമം നടത്തിയ യുവതി താനല്ലെന്ന് എബിവിപി പ്രവര്‍ത്തക കോമള്‍ ശര്‍മ്മ. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിലുള്ളത് താനല്ലെന്നും അത് താനാണെന്ന പ്രചാരണം കെട്ടിച്ചമച്ചതും അപകീര്‍ത്തികരവുമാണെന്നും അവര്‍ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോമള്‍ ശര്‍മ ദേശീയ വനിതാ കമ്മീഷനെയും സമീപിച്ചു.
അപകീര്‍ത്തികരമായ പ്രചാരണം നടക്കുന്ന നിലവിലെ സാഹചര്യം അതീവഗുരുതരമാണെന്നും കോമള്‍ ശര്‍മ്മ വനിതാ കമ്മീഷന് നല്‍കിയ കത്തില്‍ പറയുന്നു.
ജെഎന്‍യു അക്രമസംഭവങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘമാണ് മുഖംമൂടി ധരിച്ച പെണ്‍കുട്ടി കോമള്‍ ശര്‍മ്മയാണെന്ന് കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്. ഡല്‍ഹി സര്‍വകലാശാലയിലെ ദൗലത്ത് റാം കോളേജിലെ വിദ്യാര്‍ഥിനിയായ ഇവരെ തിരിച്ചറിഞ്ഞെന്നും ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് വാദം നിഷേധിച്ച് കോമള്‍ ശര്‍മ്മ രംഗത്തെത്തിയത്.
Content Highlights: jnu attack; abvp worker komal sharma says that masked woman is not her
Content Highlights: