കുതിച്ചുയർന്ന് ക്രൂഡ് ഓയിൽ വില; രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്

മുംബൈ: ഇറാൻ യുദ്ധവും അതിനേത്തുടർന്ന് ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതും ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടാക്കി. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ ഡോളറിനെതിരേ രൂപയുടെ മൂല്യം 47 പൈസ ഇടിഞ്ഞ് 92.21 രൂപയിലെത്തി. കഴിഞ്ഞയാഴ്ച രൂപ എക്കാലത്തെയും താഴ്ന്ന നിലയായ 92.31 രൂപയിലെത്തിയിരുന്നു. നിലവിൽ ഈ റെക്കോഡ് തകർച്ചയ്ക്ക് തൊട്ടടുത്താണുള്ളത്.
ഇറാൻ യുദ്ധവും ഇതിനുപിന്നാലെ ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതുമാണ് വിപണിയെ പിടിച്ചുലച്ചത്. അന്താരാഷ്ട്ര വിപണിയിൽ ബാരലിന് 110 ഡോളറാണ് നിലവിൽ ക്രൂഡ് ഓയിൽ വില. ഈ സാഹചര്യത്തിൽ ഇന്ത്യൻ ഓഹരിവിപണിയിലും തിങ്കളാഴ്ച വൻ തകർച്ചയാണ് നേരിട്ടത്.
ക്രൂഡ് ഓയിൽ വില നൂറുഡോളറിന് മുകളിൽ തുടരുകയാണെങ്കിൽ രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. കഴിഞ്ഞ വെള്ളിയാഴ്ചയ്ക്ക് ശേഷം മാത്രം ക്രൂഡ് ഓയിൽ വിലയിൽ 28 ശതമാനത്തിന്റെ വർധനവാണുണ്ടായത്.
Content Highlights: Rupee fell by 47 paise to 92.21 against the USD., Global crude oil prices surged to $110 per barrel., Market instability linked to the Iran conflict., Experts warn of further depreciation if oil stays above $100.