പ്ലാസ്മ തെറാപ്പി ഫലപ്രദം; കോവിഡ് ബാധിതന്‍ രോഗമുക്തി നേടി

Image|PTI
Image|PTI

ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി പ്ലാസ്മ തെറാപ്പി ചികിത്സയ്ക്ക് വിധേയനായ ആൾ രോഗമുക്തി നേടി. കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് 49 വയസ്സുകാരനായ രോഗി ഡല്‍ഹി സാകേതിലെ മാക്‌സ് ആശുപത്രിയില്‍ നിന്നും ഞായറാഴ്ച രാവിലെ ഡിസ്ചാര്‍ജ് ആയതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. 

ഏപ്രില്‍ നാലിനാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാളുടെ നില ഗുരുതരമായിരുന്നു. കടുത്ത ന്യുമോണിയയും ശ്വാസസംബന്ധിയായ പ്രശ്‌നങ്ങളും ഇയള്‍ക്കുണ്ടായിരുന്നു. ഏപ്രില്‍ 8 മുതല്‍ വെന്റിലേറ്ററിലായിരുന്നു. ആരോഗ്യസ്ഥിതിയില്‍ പുരോഗതി ഇല്ലാത്തതിനെ തുടര്‍ന്ന് വീട്ടുകാരുടെ അഭ്യര്‍ഥന പ്രകാരമാണ് പ്ലാസ്മ തെറാപ്പി പരീക്ഷിച്ചത്. പ്ലാസ്മ ദാതാവിനെ കുടുംബം തന്നെയാണ് കണ്ടെത്തിയത്. മൂന്നാഴ്ച മുന്‍പ് കോവിഡ് രോഗം ഭേദമായ ദാതാവിനെയാണ് തിരഞ്ഞെടുത്തത്.

പ്ലാസ്മ തെറാപ്പിയെ തുടര്‍ന്ന് രോഗിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു, നാല് ദിവസത്തിനുള്ളില്‍ വെന്റിലേറ്റര്‍ മാറി. തുടര്‍ന്ന് രണ്ട് ദിവസത്തിനുള്ളില്‍ കോവിഡ് പരിശോധനഫലം നെഗറ്റീവ് ആയതായി ആശുപത്രിയിലെ ഡോക്ടറായ ഡോ. ഒമേന്ദര്‍ സിങ്. ഡോ. ദേവേന്‍ ജുനേജ, ഡോ. സംഗീത പതക് എന്നിവര്‍ വ്യക്തമാക്കി. 

Content Highlights: