മുസ്ലിങ്ങള്‍ക്ക് ഇന്ത്യ സ്വര്‍ഗം, അവരുടെ അവകാശങ്ങള്‍ സുരക്ഷിതം- മുക്താര്‍ അബ്ബാസ് നഖ്‌വി
ന്യൂഡല്‍ഹി: മുസ്ലിങ്ങള്‍ക്ക് ഇന്ത്യ സ്വര്‍ഗമാണെന്നും അവരുടെ അവകാശങ്ങള്‍ സുരക്ഷിതമാണെന്നും ന്യൂനപക്ഷകാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. രാജ്യത്ത് വര്‍ധിച്ചുവരുന്ന ഇസ്ലാമോഫോബിയ നിയന്ത്രിക്കാന്‍ പ്രധാനമന്ത്രി നടപടികള്‍ സ്വീകരിക്കണമെന്ന് മുസ്ലിം രാഷ്ട്രങ്ങളുടെ സംഘടന കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.
'ഇന്ത്യയില്‍ മുസ്ലീങ്ങളുടെ അവരുടെ സാമൂഹിക, സാമ്പത്തിക, മതപരമായ അവകാശങ്ങള്‍ സുരക്ഷിതമാണ്, രാജ്യം അവര്‍ക്ക് സ്വര്‍ഗമാണെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഈ അന്തരീക്ഷത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അവരുടെ സുഹൃത്തുക്കളാവാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് 19 പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ മാധ്യമങ്ങള്‍ മോശം രീതിയില്‍ മുസ്ലിങ്ങളെ ചിത്രീകരിക്കുകയാണെന്നും അവര്‍ക്കെതിരെ വിവേചനവും അതിക്രമങ്ങളും ഉയരുന്നുണ്ടെന്നും ഇസ്ലാമികരാഷ്ട്രങ്ങളുടെ സംഘടന കുറ്റപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രധാനമന്ത്രി അടിയന്തര ഇടപെടല്‍ നടത്തണമെന്നും ഇസ്ലാമിക രാജ്യങ്ങളുടെ സംഘടന ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. ഒ.ഐ.സിയുടെ മനുഷ്യാവകാശ വിഭാഗമായ ഐ.പി.എച്ച്.ആര്‍.സിയാണ് ഇന്ത്യയെ അപലപിച്ച് രംഗത്തുവന്നത്. അമ്പതിലേറെ മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങളുടെ സംഘടനയാണ് ഒ.ഐ.സി.
അതിനിടെ കോവിഡ് വ്യാപനത്തെ വര്‍ഗീയമുതലെടുപ്പിന് ഉപയോഗിക്കുന്നവര്‍ക്കു പ്രധാനമന്ത്രി ഞായറാഴ്ച കടുത്ത മുന്നറിയിപ്പ് നല്‍കിയിരുന്നു. കോവിഡ്-19 വംശമോ ജാതിയോ മതമോ ഭാഷയോ നിറമോ അതിരുകളോ നോക്കിയല്ല പടരുന്നത്. ഒറ്റക്കെട്ടായി സാഹോദര്യത്തോടെ അതിനെതിരേ പൊരുതുകയാണു നമ്മുടെ കടമ എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റുചെയ്തു.
Content Highlights: India is heaven for Muslims: Naqvi on OIC’s ‘Islamophobia’ remarks
Content Highlights: