റഷ്യ-താലിബാൻ കരാറും മ്യാൻമറിന്റെ ഉറപ്പും; ഇന്ത്യൻ നയതന്ത്രവിജയത്തിൽ പകച്ച് പാകിസ്താനും ചൈനയും

ഒരൊറ്റ ആഴ്ചയ്ക്കുള്ളിൽ ഇന്ത്യയുടെ അയൽപക്കം മാറിമറിഞ്ഞിരിക്കുന്നു. രാജ്യത്തിനു ചുറ്റുമുള്ള തന്ത്രപ്രധാനമായ ഭൂമിശാസ്ത്രം ഇത്തരത്തിൽ മാറുമെന്ന് ഒരു വർഷം മുൻപ് സങ്കൽപ്പിക്കാൻ കഴിയുമായിരുന്നില്ല. മ്യാൻമറിലെ സൈനിക ഭരണകൂടത്തിന്റെ തലവനും പ്രസിഡന്റുമായ മിൻ ഓൺ ഹ്ലൈങ് തന്റെ രാജ്യത്തിന്റെ മണ്ണിൽ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറപ്പു നൽകി. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇടയ്ക്കിടെ തലയുയർത്തുന്ന വംശീയ, ഭീകരാക്രമണങ്ങളിൽനിന്നു രാജ്യത്തെ കാക്കാൻ സഹായിക്കുന്ന നീക്കം.
അതിന് ഒരാഴ്ച മുമ്പ് റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ ചരിത്രപ്രധാനമായ ഒരു പ്രതിരോധ ഉടമ്പടി ഒപ്പിടുന്നു, റഷ്യയും അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവും തമ്മിൽ. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അതേസമയം റഷ്യയിലുണ്ടായിരുന്നത് യാദൃച്ഛികമാവാനിടയില്ല. ചരിത്രപ്രധാന സൈനിക, സാങ്കേതിക സഹകരണ ഉടമ്പടിയിൽ താലിബാൻ പ്രതിരോധമന്ത്രി മൗലവി മുഹമ്മദ് യാക്കൂബ് മുജാഹിദും റഷ്യൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി സെർഗേ ഷോയ്ഗുവും ഒപ്പുവെച്ചു.
Content Highlights: President Min Aung Hlaing's 2026 visit secures India's northeastern borders against insurgent groups. Russia-Taliban defense agreement limits Pakistan's aggressive maneuvers on the western border. Strategic shift in Siliguri Corridor security following political changes in West Bengal. India's 'Strategic Autonomy' policy balancing relations with Russia, China, and the US., Renewed border tensions with Nepal regarding the Lipulekh Pass and Manasarovar pilgrimage.