'ഫ്യൂസ് ട്യൂബ്‌ലൈറ്റ്, മെയ്ഡ് ഇന്‍ ചൈന'; രാഹുൽ ഗാന്ധിയെ പരിഹസിച്ച് പോസ്റ്ററുമായി ബിജെപി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ ട്യൂബ്‌ലൈറ്റ് എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള പോസ്റ്റര്‍ എക്‌സില്‍ പങ്കുവെച്ച് ബിജെപി. 'ഫ്യൂസ് ട്യൂബ്‌ലൈറ്റ്' എന്ന തലക്കെട്ടോടെയുള്ള പോസ്റ്റര്‍ വെള്ളിയാഴ്ചയാണ് പങ്കുവെച്ചത്. 'മെയ്ഡ് ഇന്‍ ചൈന' എന്നും 'കോണ്‍ഗ്രസ് പ്രസന്റ്‌സ് രാഹുല്‍ ഗാന്ധി ഇന്‍ ആന്റ് ആസ് ട്യൂബ്‌ലൈറ്റ്' എന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.
2020-ല്‍ ലോക്‌സഭയില്‍ പ്രസിഡന്റിന്റെ പ്രസംഗത്തിനുള്ള പ്രധാനമന്ത്രിയുടെ നന്ദിപ്രമേയത്തിനിടെ ഇടപെടാന്‍ എഴുന്നേറ്റതിന് രാഹുല്‍ ഗാന്ധിയെ നരേന്ദ്രമോദി ട്യൂബ്‌ലൈറ്റുമായി താരതമ്യം ചെയ്തിരുന്നു.
'കഴിഞ്ഞ 30-40 മിനുറ്റു നേരമായി ഞാന്‍ സംസാരിക്കുകയാണ്. എന്നാല്‍ ഇതെല്ലാം അവിടെയെത്താന്‍ ഇത്രയും സമയമെടുത്തു. പല ട്യൂബ്‌ലൈറ്റുകളും ഇങ്ങനെയാണ്', എന്നായിരുന്നു മോദി പറഞ്ഞത്. രാഹുല്‍ ഗാന്ധിയുടെ 'ഡന്‍ഡ' പരിഹാസത്തില്‍ പ്രതികരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.
Content Highlights: 'In and as Tubelight': BJP's savage dig at Rahul Gandhi in new poster