'ഗോമൂത്രത്തിന് ഗുണങ്ങളേറെ,15 മിനിറ്റ് കൊണ്ട് പനി പമ്പ കടന്നു', IIT ഡയറക്ടറുടെ പ്രസംഗം വൈറല്‍

ചെന്നൈ: ഗോമൂത്രത്തിന്റെ ഔഷധഗുണത്തെ പ്രശംസിക്കുന്ന ഐഐടി ഡയറക്ടറുടെ വീഡിയോ വൈറലാകുന്നു. മദ്രാസ് ഐഐടി ഡയറക്ടറായ വി. കാമകോടിയുടെ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
ഗോമൂത്രത്തിന് ബാക്ടീരിയേയും ഫംഗസിനേയും പ്രതിരോധിക്കാനാകുമെന്നാണ് കാമകോടിയുടെ പ്രസ്താവന. കൂടാതെ, ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നും കാമകോടി അവകാശപ്പെടുന്നുണ്ട്. ഇറിറ്റബ്ള്‍ ബവല്‍ സിന്‍ഡ്രോമിനെതിരെ ഗോമൂത്രം അത്യധികം ഫലപ്രദമാണെന്നും കാമകോടി കൂട്ടിച്ചേര്‍ക്കുന്നു.
ഗോമൂത്രം കുടിച്ചാല്‍ എത്ര കടുത്ത പനിയും മാറുമെന്നും തന്‍റെ അച്ഛനോട് നിര്‍ദേശിച്ച ഒരു സന്ന്യാസിയുടെ കഥ പരാമര്‍ശിച്ച് കാമകോടി പറയുന്നു.മാട്ടുപൊങ്കലിനോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കാമകോടി. ഐഐടി ഡയറക്ടറുടെ പ്രസ്താവനയെ അശാസ്ത്രീയമെന്ന് അപലപിച്ച് നേതാക്കളടക്കമുള്ളര്‍ രംഗത്തെത്തിയിട്ടുണ്ട്.