എച്ച്.ഡി.എഫ്.സി ബാങ്ക് മേധാവി ശശിധർ ജഗദീശൻ പടിയിറങ്ങുന്നു; പുനർനിയമനമില്ലെന്ന് ഡയറക്ടർ ബോർഡ്

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവും മാനേജിങ് ഡയറക്ടറുമായ ശശിധർ ജഗദീശൻ പദവിയിൽനിന്ന് ഒഴിയുന്നു. ബാങ്ക് ഡയറക്ടർ ബോർഡ് അദ്ദേഹത്തെ പദവിയിൽ തുടരാൻ നിർബന്ധിച്ചെങ്കിലും, കാലാവധി പൂർത്തിയാകുമ്പോൾ ഒഴിയാനുള്ള തീരുമാനത്തിൽ അദ്ദേഹം ഉറച്ചുനിൽക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നിലവിലെ കാലാവധി 2026 ഒക്ടോബർ 26-ന് അവസാനിക്കും. ശനിയാഴ്ച ബാങ്ക് ഈ വിവരം സ്റ്റോക്ക് എക്സ്ചേഞ്ചുകളെ ഔദ്യോഗികമായി അറിയിച്ചു.
ബാങ്കിന്റെ സ്ഥാപക സി.ഇ.ഒ ആയ ആദിത്യ പുരിയുടെ പിൻഗാമിയായി 2020-ലാണ് ജഗദീശൻ ഈ പദവിയിലേക്ക് നിയമിതനാകുന്നത്. 2023 ജൂലൈയിൽ മാതൃസ്ഥാപനമായ ഹൗസിങ് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷനെ എച്ച്.ഡി.എഫ്.സി ബാങ്കുമായി ലയിപ്പിച്ചതാണ് അദ്ദേഹത്തിന്റെ ഭരണകാലത്തെ ഏറ്റവും വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നത്. കോർപ്പറേറ്റ് ഇന്ത്യ കണ്ട ഏറ്റവും വലിയ ലയനങ്ങളിലൊന്നായ ഇതിന്റെ ആകെ മൂല്യം ഏകദേശം 44 ബില്യൺ ഡോളറായിരുന്നു. എന്നാൽ ലയനത്തിന് ശേഷം നേരിട്ട പ്രതിസന്ധികളും ആസ്തി-ബാധ്യതകളിലെ സങ്കീർണതകളും വെല്ലുവിളിയായി തുടർന്നു.
Content Highlights: Sashidhar Jagdishan will step down as HDFC Bank CEO and MD in October 2026., His current term officially ends on October 26, 2026., He led the historic 44 billion USD merger of HDFC with HDFC Bank in July 2023., His tenure faced notable challenges, including the resignation of Chairman Atanu Chakraborty and various regulatory penalties.