ബംഗാളിൽ 15 വർഷത്തിനുശേഷം സി.പി.എം. പത്രത്തിൽ സർക്കാർ പരസ്യം

ബി.ജെ.പി. സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കുള്ള ക്ഷണപത്രത്തിന്റെ പരസ്യവുമായി ഇറങ്ങിയ 'ഗണശക്തി'.
ബി.ജെ.പി. സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കുള്ള ക്ഷണപത്രത്തിന്റെ പരസ്യവുമായി ഇറങ്ങിയ 'ഗണശക്തി'.

കൊൽക്കത്ത: പശ്ചിമബംഗാളിലെ സി.പി.എമ്മിന്റെ പത്രമായ ‘ഗണശക്തി’ക്ക് 15 വർഷങ്ങൾക്കുശേഷം സർക്കാർപരസ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെയും ചിത്രംസഹിതം സത്യപ്രതിജ്ഞാച്ചടങ്ങിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള മുഴുവൻപേജ് പരസ്യവുമായിട്ടാണ് പത്രം ശനിയാഴ്ച പുറത്തിറങ്ങിയത്.

ഇടതുപക്ഷസർക്കാരിനെ വീഴ്ത്തി 2011-ൽ അധികാരമേറ്റശേഷം മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഗണശക്തിക്ക് സർക്കാർപരസ്യം നിഷേധിച്ചിരുന്നു. സർക്കാർനിയന്ത്രണത്തിലുള്ള വായനശാലകളിൽനിന്ന്‌ ‘ഗണശക്തി’ ഒഴിവാക്കുകയുംചെയ്തു. സി.പി.എം. ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂലവിധി നേടാൻ കഴിഞ്ഞില്ല. പരസ്യം കിട്ടാത്തത് പാർട്ടിപ്രസിദ്ധീകരണങ്ങളെ ഏറെ തളർത്തിയിരുന്നു.

Content Highlights: Ganashakti receives first government advertisement in 15 years., Advertisement features PM Narendra Modi and CM Suvendu Adhikari., Marks a significant shift in West Bengal political media relations., Ends the long-standing ban imposed by the previous administration since 2011.