'സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റം'; അശോക യൂണിവേഴ്‌സിറ്റി വിവാദത്തില്‍ രഘുറാം രാജന്‍

ന്യൂഡല്‍ഹി: അശോക സര്‍വകലാശാലയിലെ പ്രൊഫസര്‍മാരായ പ്രതാപ് ഭാനു മെഹ്ത്തയുടെയും അരവിന്ദ് സുബ്രഹ്മണ്യത്തിന്റെയും രാജിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. ഒരു മഹത്തായ സര്‍വകലാശാലയുടെ ഹൃദയം എന്നത് അഭിപ്രായ സ്വാതന്ത്ര്യമാണ്. അശോക സര്‍വകലാശാല അധികൃതര്‍ അതില്ലാതാക്കിയെന്നും രഘുറാം രാജന്‍ പറഞ്ഞു.

പുറത്ത് നിന്നുള്ളവരുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി സര്‍വകലാശാല അധികൃതര്‍ ഒരു വിമര്‍ശകനെ പുറത്താക്കുകയാണ് ചെയ്തതെന്ന് രഘുറാം രാജന്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശകനായ മെഹ്ത്ത 2019ല്‍ അശോക സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ പദവി രാജിവെച്ചിരുന്നു. പിന്നീട് അദ്ദേഹം ഇതേ സര്‍വകലാശാലയില്‍ തന്നെ പ്രൊഫസറായി തുടരുകയായിരുന്നു. ചൊവ്വാഴ്ചയാണ് അദ്ദേഹം വീണ്ടും രാജിസമര്‍പ്പിച്ചത്. മെഹ്തയുടെ രാജിക്ക് പിന്നാലെ പ്രധാനമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യവും യൂണിവേഴ്‌സിറ്റിയില്‍ നിന്ന് രാജി വെച്ചിരുന്നു.

മെഹ്തയുടെ രാജിയെ തുടര്‍ന്ന് സര്‍വകലാശാലയില്‍ വിദ്യാര്‍ഥി നേതൃത്വത്തില്‍ വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്. സര്‍വകലാശാല വൈസ് ചാന്‍സലര്‍ മാളബിക സര്‍ക്കാരിനെഴുതിയ രാജിക്കത്തില്‍ സര്‍വകലാശാലയുമായുള്ള തന്റെ ബന്ധം ഒരു രാഷ്ട്രീയ ബാധ്യതയായി മാറുമെന്ന് മെഹ്ത എഴുതിയിരുന്നു.

Content Highlights: Free Speech Suffered A Blow": Raghuram Rajan On Ashoka University Exits

Content Highlights: