ബെംഗളൂരു കുന്ദലഹള്ളിയിലുള്ള കഫേയില്‍ സ്‌ഫോടനം; നാലുപേര്‍ക്ക് പരിക്ക്‌

സ്‌ഫോടനമുണ്ടായ രാമേശ്വരം കഫേ | Photo: X @prakash_pvu
സ്‌ഫോടനമുണ്ടായ രാമേശ്വരം കഫേ | Photo: X @prakash_pvu

ബെം​ഗളൂരു: കുന്ദലഹള്ളിയിൽ കഫേയിൽ സ്‌ഫോടനം. വൈറ്റ്ഫീൽഡിലെ രാമേശ്വരം കഫേയിലാണ് സ്‌ഫോടനമുണ്ടായത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു. പരിക്കേറ്റവരിൽ മൂന്നുപേരും കഫേ ജീവനക്കാരാണ്. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് സ്‌ഫോടനമുണ്ടായതെന്നാണ്‌ പ്രഥമിക നി​ഗമനം.

വൈറ്റ്ഫീൽഡ് ഫയർ ഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ വിശകലനം ചെയ്തുവരുകയാണെന്ന് അധികൃതർ അറിയിച്ചു.

Content Highlights: Explosion At Cafe In Bengaluru