'അവരുടെ പിതാക്കന്‍മാര്‍ക്ക് പോലും എന്നെ അറസ്റ്റ് ചെയ്യാനാകില്ല'; വെല്ലുവിളിച്ച് രാംദേവ്

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ 'അറസ്റ്റ് രാംദേവ്' എന്ന ഹാഷ്ടാഗ് ട്രെൻഡിങ്ങായതിന് പിന്നാലെ വെല്ലിവിളിയുമായി യോഗ ഗുരു ബാബ രാംദേവ്. അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുന്നവരുടെ പിതാക്കൻമാർക്ക് പോലും തന്നെ അറസ്റ്റ് ചെയ്യാൻ സാധിക്കില്ലെന്നാണ് രാംദേവിന്റെ വെല്ലുവിളി. വിവാദമായ വെല്ലുവിളിയുടെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
നേരത്തെ അലോപ്പതി, ആധുനിക വൈദ്യശാസ്ത്രത്തിനെതിരേയുള്ള ആരോപണങ്ങൾ വലിയ വിവാദമായതിന് പിന്നാലെയാണ് തന്നെ അറസ്റ്റ് ചെയ്യാൻ വെല്ലുവിളി ഉയർത്തുന്ന രാംദേവിന്റെ വീഡിയോയും പുറത്തുവന്നത്.
അറസ്റ്റ് രാംദേവ് എന്നെല്ലാ പറഞ്ഞ് അവർ വെറുതേ ശബ്ദം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. അവരെല്ലാം ട്രെന്റിന് പിന്നാലെയാണെന്നും പരിഹാസത്തോടെ രാംദേവ് വീഡിയോയിൽ പറയുന്നു.
അലോപ്പതി വിഡ്ഢിത്തം നിറഞ്ഞ ശാസ്ത്രമാണെന്നും കോവിഡ് പ്രതിസന്ധിക്കിടെ അലോപ്പതി മരുന്നുകൾ കഴിച്ച് ലക്ഷക്കണക്കിന് ആളുകളാണ് മരിച്ചതെന്നുമായിരുന്നു നേരത്തെ രാംദേവിന്റെ വിവാദ പ്രസ്താവന. ഇതിനുപിന്നാലെ രാംദേവിനെതിരേ നടപടി ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. രാംദേവിനെതിരേ 1000 കോടി രൂപയുടെ മാനനഷ്ടത്തിനും ഐഎംഎ നോട്ടീസ് നൽകിയിട്ടുണ്ട്.
content highlights:"Even Their Baap Can't Arrest Me": Ramdev On Feud With Doctors
Content Highlights: