അമിതവേഗതയിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചു; ഡെലിവറി ബോയിക്ക് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

ന്യൂഡൽഹി: ഡൽഹി സുഭാഷ് നഗറിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഡെലിവറി ബോയിക്ക് ദാരുണാന്ത്യം. പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ അമിതവേഗതയിലെത്തിയ കാർ യുവാവിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് ഡൽഹി പോലീസ് അറിയിച്ചു. അപകടത്തിന് കാരണമായ കാർ പോലീസ് പിടിച്ചെടുക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.

അടുത്തിടെയായി ഡൽഹിയിൽ വാഹനാപകടങ്ങൾ വർദ്ധിച്ചു വരുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ ദാരുണ സംഭവം നടന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ദ്വാരക സൗത്തിലെ ലാൽ ബഹാദൂർ ശാസ്ത്രി കോളേജിന് സമീപമുണ്ടായ മറ്റൊരു അപകടത്തിൽ ലൈസൻസില്ലാത്ത പ്രായപൂർത്തിയാവാത്ത ആൾ ഓടിച്ച കാറിടിച്ച് ഒരു ബൈക്ക് യാത്രക്കാരൻ കൊല്ലപ്പെട്ടിരുന്നു.

Content Highlights: A delivery boy lost his life after being hit by a speeding car.