കനത്ത മഴ; ഡൽഹിയിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, ജനങ്ങളെ വെട്ടിലാക്കി ഗതാഗതക്കുരുക്കും വെള്ളക്കെട്ടും

ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. എട്ട് വിമാനങ്ങൾ ജയ്പുരിലേക്കും അഞ്ചെണ്ണം ലഖ്‌നൗവിലേക്കും രണ്ടെണ്ണം ഛണ്ഡീഗഢിലേക്കും വഴിതിരിച്ചുവിട്ടതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രാവിലെ മുതൽ ഡൽഹിയിൽ കനത്ത മഴ അനുഭവപ്പെടുന്നുണ്ട്. പലയിടങ്ങളിലും വലിയ ഗതാഗതക്കുരുക്കും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. മോശം കാലാവസ്ഥ വിമാന സർവീസുകളെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഡൽഹി എയർപോർട്ട് അധികൃതർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
വിമാനങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങൾക്കായി അതത് എയർലൈനുകളുമായി ബന്ധപ്പെടാനും, റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വിമാനത്താവളത്തിലെത്താൻ ഡൽഹി മെട്രോ ഉപയോഗിക്കാനും യാത്രക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Content Highlights: Heavy rain and thunderstorms caused 15+ flights to be diverted from Delhi Airport to Jaipur, Lucknow, and Chandigarh. Expect travel disruptions and waterlogging. Check airline updates.