പ്രതിരോധ മന്ത്രിയും കരസേനാ മേധാവിയും ലഡാക്ക് സന്ദര്‍ശിക്കുന്നു

-
-

ന്യൂഡല്‍ഹി : പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ജൂലൈ 17ന് ലഡാക്ക് സന്ദര്‍ശിക്കും. സുരക്ഷാ അവലോകനത്തിന്റെ ഭാഗമായാണ് സന്ദര്‍ശനം. ജൂലൈ 18ന് ജമ്മുകശ്മീരും രാജ്‌നാഥ് സിങ് സന്ദര്‍ശിക്കും. കരസേന മേധാവി ജനറല്‍ മനോജ് മുകുന്ദ് നരാവണെ അദ്ദേഹത്തെ അനുഗമിക്കും.

ജൂലൈ ആദ്യം വാരം തന്നെ സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് സന്ദര്‍ശനം മാറ്റിവെക്കുകയായിരുന്നു. 

ഗാല്‍വന്‍ താഴ്വരയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിരോധമന്ത്രിയുടെ സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. മേഖലയിലെ സംഘര്‍ഷത്തില്‍ അയവുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സന്ദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്.

content highlights: Defence minister, Army chief to visit Ladakh

Content Highlights: