ലോഗോയിൽ കാവിപൂശി ദൂരദര്‍ശന്‍; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയ്ക്ക്

Screengrab | twitter.com/DDNewslive
Screengrab | twitter.com/DDNewslive

ന്യൂഡൽഹി: കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള ദൂരദർശൻ ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോ നിറംമാറ്റി. ചുവപ്പിനു പകരം കാവിനിറത്തിലാണ് പുതിയ ലോഗോ. ലോഗോക്കൊപ്പം സ്ക്രീനിങ് നിറവും കാവിയാക്കി.

പുതിയ ലോഗോ അവതരിപ്പിക്കവേ ഡി.ഡി. ന്യൂസ് സാമൂഹികമാധ്യമമായ എക്സിൽ അതിന്റെ ഒരു വീഡിയോയും പങ്കുവെച്ചു. ‘മൂല്യങ്ങൾ മാറ്റമില്ലാതെ തുടരുമ്പോൾ, ഞങ്ങൾ പുതിയ അവതാരത്തിലേക്ക്. മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള വാർത്താ യാത്രയ്ക്ക് തയ്യാറാകൂ. പുതിയ ഡി.ഡി. ന്യൂസ് അനുഭവിക്കൂ’ എന്നാണ് എക്സിൽ കുറിച്ചത്.

ഭരണപക്ഷത്തിന് അനുകൂലമായ വാർത്തകളും പരിപാടികളും സംപ്രേഷണം ചെയ്യുന്നുവെന്ന പ്രതിപക്ഷ ആരോപണം നിലനിൽക്കേയാണ് ലോഗോയുടെ നിറംമാറ്റം.

Content Highlights: dd news red colour logo changed as saffron colour