ഒറ്റ ഡോസ് സ്പുട്നിക് ലൈറ്റ് വാക്സിന്‍, മൂന്നാം ഘട്ട പരീക്ഷണത്തിനുള്ള അപേക്ഷ തള്ളി

ന്യൂഡല്‍ഹി: റഷ്യ വികസിപ്പിച്ച ഒറ്റ ഡോസ് കോവിഡ് വാക്‌സിന്‍ സ്പുട്‌നിക് ലൈറ്റിന്റെ മൂന്നാം ഘട്ട പരീക്ഷണം നടത്താനുള്ള ഡോ. റെഡ്ഡീസ് ലാബിന്റെ അപേക്ഷ ഡ്രഗ് റെഗുലേറ്റര്‍ ഓഫ് ഇന്ത്യ തള്ളി.
ഗമേലയ നാഷണല്‍ റിസേര്‍ച്ച് സെന്റര്‍ ഓഫ് എപിഡെമിയോളജി ആന്റ് മൈക്രോ ബയോളജിയാണ് സ്പുട്‌നിക് ലൈറ്റ് വാക്‌സിന്‍ വികസിപ്പിച്ചത്. മെയ് മാസത്തിലാണ് സ്പുട്‌നിക് ലൈറ്റ് വാക്‌സിന്റെ ഉപയോഗത്തിന് റഷ്യ അനുമതി നല്‍കിയത്.
കഴിഞ്ഞ ഓഗസ്റ്റില്‍ രജിസ്റ്റര്‍ ചെയ്ത സ്പുട്‌നിക് v വാക്‌സിന്റെ ആദ്യത്തെ ഉപവാക്‌സിനാണ് സ്പുട്‌നിക് ലൈറ്റ്. 79.4 ശതമാനം ഫലപ്രാപ്തിയാണ് ഈ വാക്‌സിന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. രണ്ട് ഡോസ് സ്പുട്‌നിക് v വാക്‌സിന് 91.6 ശതമാനമാണ് ഫലപ്രാപ്തി. കൊറോണ വൈറസിന്റെ എല്ലാ വകഭേദങ്ങള്‍ക്കെതിരേയും പ്രതിരോധം തീര്‍ക്കാന്‍ സ്പുട്‌നിക് ലൈറ്റ് വാക്‌സിന് സാധിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
ഒരു ഡോസ് സ്പുട്നിക് ലൈറ്റ് വാക്‌സിന് പത്ത് യുഎസ് ഡോളറിന് അടുത്താണ് വില. എന്നാല്‍ ഈ വാക്‌സിന്‍ ഇതുവരെ യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനോ അംഗീകാരം നല്‍കിയിട്ടില്ല.
Content Highlights: