ഉധംപുരിൽ സിആർപിഎഫ് വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികർ മരിച്ചു

ഉധംപുരിൽ സിആർപിഎഫ് വാഹനം മറിഞ്ഞുണ്ടായ അപകടം | Photo: 'X' @radionews_jammu
ഉധംപുരിൽ സിആർപിഎഫ് വാഹനം മറിഞ്ഞുണ്ടായ അപകടം | Photo: 'X' @radionews_jammu

ശ്രീന​ഗർ: ജമ്മു കശ്മീരിലെ ഉധംപുരിൽ സിആർപിഎഫ് വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് സൈനികർ മരിച്ചു. 12 സൈനികർക്ക് പരിക്കേറ്റു. സിആർപിഎഫുകാർ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. 

വ്യാഴാഴ്ച കഡ്വ-ബസന്ത്ഗഢ് മേഖലയിലായിരുന്നു അപകടം. ഉധംപുർ എഎസ്‌പി സന്ദീപ് ഭട്ട് അപകടം സ്ഥിരീകരിക്കുകയും രക്ഷാപ്രവർത്തനം ആരംഭിച്ചതായി വ്യക്തമാക്കുകയും ചെയ്തു.

സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കിയതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കി. 'കഡ്വ-ബസന്ത്ഗഢ് മേഖലയിൽ സിആർപിഎഫ് വാഹനം ഉൾപ്പെട്ട റോഡപകടത്തിന്റെ വാർത്ത അസ്വസ്ഥതയുണ്ടാക്കുന്നതാണ്. വാഹനത്തിൽ സിആർപിഎഫിലെ ധീരരായ നിരവധി ജവാന്മാരുണ്ടായിരുന്നു. ജില്ലാ കളക്ടർ സലോനി റായി സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിക്കുകയും വിവരങ്ങൾ അറിയിക്കുകയും ചെയ്യുന്നുണ്ട്'. അദ്ദേഹം എക്സിൽ കുറിച്ചു.


 

Content Highlights: CRPF vehicle crashed in Udhampur, J&K, killing 2 soldiers and injuring 12