കുട്ടിക്കുരങ്ങിനെ രക്ഷകനായ ഡോക്ടർക്ക്‌ കിട്ടില്ല ; വന്യമൃഗങ്ങള്‍ സര്‍ക്കാരിന്റെ സ്വത്ത്

കുരങ്ങന്‍മാര്‍
കുരങ്ങന്‍മാര്‍

ചെന്നൈ: പത്തുമാസം താൻ പരിചരിച്ച കുട്ടിക്കുരങ്ങിനെ വിട്ടുകിട്ടണമെന്ന മൃഗഡോക്ടറുടെ അപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. വന്യമൃഗങ്ങൾ സർക്കാരിന്റെ സ്വത്താണെന്നും വ്യക്തിക്ക് അവയെ കൈമാറാനാവില്ലെന്നും ജസ്റ്റിസ് സി.വി. കാർത്തികേയൻ വ്യക്തമാക്കി.

ആരോഗ്യം വീണ്ടെടുത്തിട്ടില്ലാത്ത കുട്ടിക്കുരങ്ങിനെ പരിചരിക്കുന്നതിനായി തനിക്ക്‌ വിട്ടുതരണമെന്നാവശ്യപ്പെട്ട് കോയമ്പത്തൂരിലെ മൃഗഡോക്ടർ വി. വെള്ളയപ്പൻ നൽകിയ ഹർജിയാണ് ഹൈക്കോടതി വ്യാഴാഴ്ച തള്ളിയത്.

നായകളുടെ കടിയേറ്റ് അവശനിലയിലായിരുന്ന പിഞ്ചുകുരങ്ങിന്റെ പരിചരണം 2023 ഡിസംബർ നാലിനാണ് ഡോ. വെള്ളയപ്പൻ ഏറ്റെടുത്തത്. മുതലാളി എന്ന്‌ അദ്ദേഹം കുരങ്ങിന്‌ പേരിട്ടു. അരയ്ക്കുതാഴെ തളർന്നുപോയിരുന്ന കുരങ്ങിന്റെ ആരോഗ്യം മെച്ചപ്പെട്ടപ്പോൾ വനംവകുപ്പ് അധികൃതർ കഴിഞ്ഞ ഒക്ടോബർ 26-ന് ചെന്നൈയിലെ വണ്ടല്ലൂർ മൃഗശാലയിലാക്കുകയായിരുന്നു.

Content Highlights: Court Denies Vet`s Plea to Keep Rescued Monkey