‘എല്ലാവരും ഒപ്പമുണ്ടാകണം, രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയം’; പിന്തുണ അഭ്യർഥിച്ച് മുഖ്യമന്ത്രി

#ന്യൂസ് ഡെസ്ക്
ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയുടെ മുന്നിൽ നടക്കുന്ന കോൺഗ്രസ് പ്രതിഷേധ മാർച്ചിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ | ഫോട്ടോ - പി.ടി.ഐ.
ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയുടെ മുന്നിൽ നടക്കുന്ന കോൺഗ്രസ് പ്രതിഷേധ മാർച്ചിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ | ഫോട്ടോ - പി.ടി.ഐ.

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ കോൺഗ്രസ് നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിന് എല്ലാവരും ഒപ്പമുണ്ടാകണമെന്ന് ആഹ്വാനംചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ. അസാധാരണ സംഭവങ്ങളാണ് രാജ്യത്ത് നടക്കുന്നത്. യുവജനങ്ങളും വിദ്യാർഥികളും രാജ്യതലസ്ഥാനത്ത് ക്രൂരമായി ആക്രമിക്കപ്പെട്ടു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനൊപ്പം താനും കേരളത്തിൽനിന്നുള്ള എം.പി.മാരും ഈ മാർച്ചിന്റെ ഭാഗമായി. രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.

സി.ജെ.പി. സമരത്തിനുനേരെ ഡൽഹി പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി. ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്

പ്രതിഷേധം മൂന്നുമണിക്കൂറോളം പിന്നിട്ടതിനു പിന്നാലെ രാഹുൽ ഗാന്ധിയെ വലിച്ചിഴച്ചും പ്രിയങ്ക ഗാന്ധിയെ കഴുത്തിനു പിടിച്ചും  ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. കേരളത്തിൽനിന്നുള്ള മന്ത്രി പി.സി. വിഷ്ണുനാഥ്, എം.പി.മാരായ ഡീൻ കുര്യാക്കോസ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരേയും നേരത്തേ ക്രൂരമായി നേരിട്ട് കസ്റ്റഡിയിലെടുത്തിരുന്നു. പല എം.പി.മാർക്കും പരിക്കേറ്റു.

Content Highlights: Congress leaders lead massive protest at PM's residence in Delhi., Rahul Gandhi and Priyanka Gandhi detained by Delhi Police., Violence and lathi charge reported against protesters and MPs., VD Satheesan calls for national unity and support for the movement.