CJP നേതാവിനെ വീട്ടുതടങ്കലിലാക്കിയെന്ന് ആരോപണം; ‘വീടിനുചുറ്റും സിവിൽ വേഷത്തിൽ നാൽപ്പതിലേറെ പോലീസുകാർ’

#ന്യൂസ് ഡെസ്‌ക്
Image courtesy: https://x.com/Cockroachisback/status/2108451112542236861
Image courtesy: https://x.com/Cockroachisback/status/2108451112542236861

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ നാഷണൽ ഓർഗസനൈഷൻ കോ ഇൻ ചാർജ് ദീപക് ബലിയാനെ രാജസ്ഥാൻ പോലീസ് വീട്ടുതടങ്കലിലാക്കിയെന്ന ആരോപണവുമായി സിജെപി.

സിവിലിയൻ വസ്ത്രത്തിൽ നാൽപ്പതിലധികം പോലീസുകാർ അദ്ദേഹത്തിന്റെ വസതിക്ക് ചുറ്റുമുണ്ടെന്നും സാമൂഹികമാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ സിജെപി പറയുന്നു. രാജസഥാനിലെ ആൽവാറിലാണ് ദീപക്കിന്റെ വീട്.

തന്റെ കുടുംബം പേടിച്ചിരിക്കുകയാണെന്നും അവരുടെ സുരക്ഷയെ ചൊല്ലി ആശങ്കയുണ്ടെന്നും ദീപക് പറയുന്ന വീഡിയോയും കുറിപ്പിനൊപ്പമുണ്ട്. എന്റെ കുടുംബത്തിലെ ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ ആൽവാർ പോലീസ് മാത്രമായിരിക്കും ഉത്തരവാദികൾ എന്നും ദീപക് കൂട്ടിച്ചേർക്കുന്നു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ (ഒക്ടോബർ പത്താം തീയതി) ഡൽഹി ജന്തർ മന്ദറിൽ സിജെപി പ്രക്ഷോഭം നടത്താനിരിക്കുകയാണ്. അതിനിടെയാണ് നേതാവിനെ പോലീസ് വീട്ടുതടങ്കിലിലാക്കിയെന്ന ആരോപണവുമായി സിജെപി എത്തിയിരിക്കുന്നത്.

Content Highlights: CJP alleges national organization co-in-charge Deepak Baliyan is under house arrest in Alwar, Rajasthan., Over 40 police officers in civilian clothes deployed around his residence., Deepak Baliyan expressed concern for his family's safety in a video shared on X., Protest planned at Jantar Mantar, Delhi on October 10 demanding Chief Election Commissioner Gyanesh Kumar's resignation.