വിദ്യാര്‍ഥികളെക്കൊണ്ട് ശൗചാലയം വൃത്തിയാക്കിച്ചു; വീഡിയോ വൈറലായി, പ്രധാനാധ്യാപികയ്ക്ക് സസ്പെന്‍ഷന്‍

ചെന്നൈ: വിദ്യര്‍ഥികളെക്കൊണ്ട് സ്‌കൂള്‍ ശൗചാലയം വൃത്തിയാക്കിക്കുന്ന വീഡിയോ പുറത്തുവന്നതിനു പിന്നാലെ പ്രധാന അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍. ദൃശ്യങ്ങള്‍ സമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് നടപടി. തമിഴ്നാട്ടിലെ പാലക്കോട് സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം.
സ്‌കൂള്‍ യൂണിഫോം ധരിച്ച് വിദ്യാര്‍ഥിനികൾ ശൗചാലയം വൃത്തിയാക്കുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന ഗോത്ര വിഭാഗത്തില്‍ നിന്നുള്ള 150-ഓളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലാണ് സംഭവം.
പ്രദേശ വാസികളുടെയും രക്ഷിതാക്കളുടേയും കടുത്ത പ്രതിഷേധം സംഭവത്തില്‍ അന്വേഷണം പ്രഖ്യപിക്കുന്നതിന് ഇടയാക്കി. പ്രധാനാധ്യാപിക കുട്ടികളെകൊണ്ട് നിരവധി തവണ മുറ്റമടിപ്പിക്കുകയും ശൗചാലയം വൃത്തിയാക്കുകയും ചെയ്യിപ്പിച്ചിട്ടുണ്ടെന്ന് ആരോപണമുണ്ട്.
വീഡിയോ ചര്‍ച്ചായായതോടെ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഉടനടി നടപടി സ്വീകരിക്കുകയായിരുന്നു.
Content Highlights: Chennai School Headmistress Suspended after video surfaced showing students cleaning toilets