ചൈനീസ് ആപ്പുകള്‍ക്കെതിരെ വീണ്ടും കേന്ദ്രസര്‍ക്കാര്‍; വാതുവെപ്പ് - ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടുവീഴും

ന്യൂഡല്‍ഹി: ചൈനീസ് ബന്ധമുള്ള വാതുവെപ്പ് - ലോണ്‍ ആപ്പുകള്‍ നിരോധിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. 138 വാതുവെപ്പ് ആപ്പുകളും 94 ലോണ്‍ ആപ്പുകളും നിരോധിക്കാനാണ് തീരുമാനം. ലോണ്‍ ആപ്ലിക്കേഷനുകള്‍ക്കെതിരെ വലിയതോതില്‍ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഐടി മന്ത്രാലമാണ് നടപടി സ്വീകരിക്കുക.
കഴിഞ്ഞ വര്‍ഷവും സമാനമായ നടപടി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. ഇത്തരം ആപ്പുകള്‍ നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ച് ദുരുപയോഗം ചെയ്യുന്നുവെന്നായിരുന്നു അന്ന് കേന്ദ്രം വ്യക്തമാക്കിയത്. സ്വകാര്യവും സുരക്ഷാപരവുമായ വിവരങ്ങള്‍ ഫോണില്‍ നിന്നും ചോരുന്നു. ഇത് രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്നും വാദങ്ങള്‍ ഉയര്‍ന്നിരുന്നു.
2020-ലും വ്യാപകമായി ചൈനീസ് ബന്ധമുള്ള ആപ്പുകളെ സര്‍ക്കാര്‍ വിലക്കിയിരുന്നു.
Content Highlights: Centre blocks 138 betting apps linked to China