പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ കൂട്ടി; ചില്ലറ വില്‍പനവിലയില്‍ വര്‍ധനവുണ്ടാകില്ലെന്ന് കേന്ദ്രം

#പി. ബസന്ത് | മാതൃഭൂമി ന്യൂസ്
പ്രതീകാത്മകചിത്രം  | Photo: AFP
പ്രതീകാത്മകചിത്രം | Photo: AFP

ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും കേന്ദ്രസർക്കാർ എക്‌സൈസ് തീരുവ കൂട്ടി. ഇതുസംബന്ധിച്ച ധനമന്ത്രാലയത്തിന്റെ വിജ്ഞാപനം പുറത്തിറങ്ങി. എക്‌സൈസ് തീരുവ രണ്ടുരൂപ വീതം ഉയര്‍ത്തിക്കൊണ്ടുള്ള തീരുമാനമാണ് വന്നിരിക്കുന്നത്. അതേസമയം നികുതി വര്‍ധന സാധാരണക്കാരെ ബാധിക്കില്ല. പെട്രോളിന്റെ എക്‌സൈസ് തീരുവ 11 ല്‍ നിന്ന് 13 ആയും ഡീസലിന്റേത് എട്ടുരൂപയില്‍ നിന്ന് 10 രൂപയായും വര്‍ധിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. 

ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞ സാഹചര്യത്തിലാണ് കേന്ദ്രം നികുതി കൂട്ടിയത്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിഞ്ഞത് നേട്ടമാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. ഇതോടെ വിലക്കുറവിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കില്ലെന്നുറപ്പായി.
 

Content Highlights: central impose hike on excise duty petrol diesel prise hike