ഹാഥ്‌റസ് കേസ് അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു

ലഖ്‌നൗ: ഹാഥ്‌റസ് കേസ് അന്വേഷണം ഉത്തര്‍ പ്രദേശ് പോലീസില്‍നിന്ന് സി.ബി.ഐ. ഏറ്റെടുത്തു. സംഭവത്തില്‍ സി.ബി.ഐ. അന്വേഷണത്തിന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുകയും ഇതിന്റെ ഭാഗമായി കത്ത് അയക്കുകയും ചെയ്തിരുന്നു.
ദളിത് സമുദായാംഗമായ ഇരുപതുകാരി സെപ്റ്റംബര്‍ 14നാണ് കൂട്ടബലാത്സംഗത്തിനും ക്രൂരപീഡനത്തിനും ഇരയായത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉത്തര്‍ പ്രദേശിലെ ആശുപത്രിയിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചത്. സ്ഥിതി ഗുരുതരമായതോടെ ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ രക്ഷിക്കാനായില്ല. സെപ്റ്റംബര്‍ 29നാണ് പെണ്‍കുട്ടി മരിച്ചത്.
പെണ്‍കുട്ടിയുടെ മരണവും തുടര്‍ന്ന് മൃതദേഹം വീട്ടുകാരുടെ അനുമതിയില്ലാതെ പോലീസ് നിര്‍ബന്ധമായി സംസ്‌കരിച്ചതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
content highlights: CBI takes over hathras probe from UP police
Content Highlights: