പ്രവാചകനെതിരായ പരാമര്‍ശം; തെലങ്കാന ബിജെപി എംഎല്‍എ അറസ്റ്റില്‍, പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഷന്‍

രാജാ സിങ്‌
രാജാ സിങ്‌

ന്യൂഡല്‍ഹി: പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ തെലങ്കാനയിലെ ബിജെപി എംഎല്‍എയെ അറസ്റ്റ് ചെയ്തു. എംഎല്‍എ രാജാ സിങ്ങിനെതിരെയാണ് നടപടി. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് തെലങ്കാന പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, മനഃപൂര്‍വവും ദുരുദ്ദേശ്യപരവുമായ വിദ്വേഷ പ്രചാരണം തുടങ്ങി വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പിന്നാലെ ബിജെപിയില്‍ നിന്ന് രാജാ സിങ്ങിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. 

രാജാ സിങ്ങിനെ അറസ്റ്റ് ചെയ്തതറിഞ്ഞ് വിവിധ പ്രദേശങ്ങളില്‍ പ്രതിഷേധക്കാര്‍ കമ്മീഷര്‍ ഓഫീസിന് മുന്നിലും പോലീസ് സ്‌റ്റേഷനുകള്‍ക്ക് മുന്നിലും തടിച്ചുകൂടിയിരുന്നു. ഇതോടെ ഇയാളെ വിവിധ സ്‌റ്റേഷനുകളിലേക്ക് പോലീസിന് മാറ്റേണ്ടിവന്നു. ഗോഷാമഹലില്‍ നിന്നുള്ള എംഎല്‍എയാണ് രാജാ സിങ്.
 

Content Highlights: BJP Suspends Telangana MLA Raja Singh Arrested Over Prophet Remark