ഞായറാഴ്ച ഇങ്ങനെ കഷ്ടപ്പെടുന്നതിനുപകരം വെക്കേഷന് പോകാവുന്നതാണ്; രാഹുലിനെ പരിഹസിച്ച് ബിജെപി

#ന്യൂസ് ഡെസ്‌ക്
രാഹുൽ ഗാന്ധി | Photo: ANI
രാഹുൽ ഗാന്ധി | Photo: ANI

ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ല് വിഷയത്തിൽ എം.കെ. സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയ്ക്കായി ചെന്നൈയ്ക്ക് പുറപ്പെടുന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി.

'ഞായറാഴ്ച ഇത്ര കഷ്ടപ്പെട്ട് ജോലിചെയ്യുന്നതിന് പകരം പ്രതിപക്ഷ നേതാവിന് ചെയ്യാവുന്ന മറ്റൊരു നല്ലകാര്യം, ദുരൂഹത നിറഞ്ഞ മറ്റൊരു അവധിയാഘോഷത്തിന് പോകുകയും ബിൽ പാസായതിനുശേഷം തിരിച്ചെത്തുകയുമാണെ’ന്ന് ബിജെപി വക്താവ് തുഹിൻ സിൻഹ, സാമൂഹികമാധ്യമമായ എക്‌സിൽ കുറിച്ചു. യുവാക്കളെയും സ്ത്രീകളെയും ഇനിയും വഞ്ചിക്കാൻ കോൺഗ്രസ് പാർട്ടിക്ക് കഴിയില്ലെന്നും തുഹിൻ കുറിപ്പിൽ കൂട്ടിച്ചേർത്തു.

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ കൂടാതെ മമതാ ബാനർജി, അഖിലേഷ് യാദവ് തുടങ്ങിയ ഇന്ത്യാസഖ്യ നേതാക്കളും സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയ്‌ക്കെത്തുമെന്നാണ് കരുതുന്നത്. വൈകുന്നേരം നാലുമണിക്ക് ചെന്നൈയിലെ ആൾവാർപേട്ടിലെ സ്റ്റാലിന്റെ വസതിയിൽവെച്ചാണ് കൂടിക്കാഴ്ച.

Content Highlights: BJP spokesperson Tuhin Sinha criticized Rahul Gandhi's Sunday schedule., Rahul Gandhi is visiting Chennai to meet MK Stalin regarding the delimitation bill., Key opposition leaders, including Mallikarjun Kharge and Mamata Banerjee, are expected to attend., BJP accused the Congress party of trying to deceive youth and women.