ഭജന്‍ലാല്‍ ശര്‍മ്മ ഡിസംബര്‍ 15ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ജയ്പുര്‍: ഭജന്‍ലാല്‍ ശര്‍മ്മ ഡിസംബര്‍ 15ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഇതോടൊപ്പം ദിയ കുമാരിയും പ്രേംചന്ദ് ഭൈരവയും ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും.
രാജസ്ഥാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്രയുമായി കൂടിക്കാഴ്ച നടത്തിയ ഭജന്‍ലാല്‍ ശര്‍മ്മ, സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നു.
തിങ്കളാഴ്ച പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര നിരീക്ഷക സംഘത്തിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന എം.എല്‍.എ.മാരുടെ യോഗത്തിന് ശേഷമാണ് ഭജന്‍ലാല്‍ ശര്‍മയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. സംഗനേര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ ഭജന്‍ലാല്‍ ശര്‍മ, ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബി.ജെ.പി.യിലെ വസുന്ധര രാജെ സിന്ധ്യ യുഗത്തിന് അന്ത്യമിട്ട് കൊണ്ടാണ് ആദ്യ തവണ എംഎല്‍എ ആയിട്ടുള്ള ഭജന്‍ലാല്‍ ശര്‍മയെ മുഖ്യമന്ത്രിയാകുന്നത്.
Content Highlights: Bhajan Lal Sharma to take oath as Rajasthan Chief Minister on Dec 15