മഅ്ദനി പ്രതിയായ ബെംഗളൂരു സ്ഫോടന കേസ്; നാലുമാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയണം- സുപ്രീംകോടതി

#മാതൃഭൂമി ന്യൂസ്
അബ്ദുൾ നാസർ മഅ്ദനി | File Photo: Mathrubhumi
അബ്ദുൾ നാസർ മഅ്ദനി | File Photo: Mathrubhumi

ന്യൂഡൽഹി: അബ്ദുൾ നാസർ മഅ്ദനി പ്രതിയായ ബെംഗളൂരു സ്ഫോടന കേസിൽ നാലുമാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയണമെന്ന് സുപ്രീംകോടതി. വിചാരണ കോടതിക്കാണ് സുപ്രീം കോടതി നിർദേശം നൽകിയത്. കേസിലെ പ്രതി താജുദ്ദീൻ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഇടപെടൽ.

വിചാരണ അനന്തമായി നീണ്ടുപോകുന്നതിനെതിരെയാണ് താജുദ്ദീൻ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. 16 വർഷമായി ജയിലിൽ തുടരുകയാണെന്നും കോടതി നടപടികൾ വേഗത്തിലാക്കണമെന്നും അഭിഭാഷകൻ മുഖേന സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു.

Content Highlights: Supreme Court directs trial court to complete Bengaluru blast case trial involving Abdul Nasar Madani within four months and deliver the verdict.