അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; ലേബര് കമ്മിഷണറുമായുള്ള ചര്ച്ചയ്ക്ക് പിന്നാലെ

ബെംഗളൂരു: മാര്ച്ച് 24,25 തീയതികളില് (തിങ്കള് - ചൊവ്വ) നടത്താനിരുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു. പൊതുമേഖലാ ബാങ്കുകളിലെ ഒന്പത് തൊഴിലാളി യൂണിയനുകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്സ് ആണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.
സെന്ട്രല് ലേബര് കമ്മീഷണറുമായി യൂണിയനുകള് നടത്തിയ ചര്ച്ചയെത്തുടര്ന്നാണ് പണിമുടക്ക് പിന്വലിച്ചത്. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ബാങ്കിങ് മേഖലയില് പഞ്ചദിന പ്രവൃത്തിവാരം നടപ്പാക്കുക, പുറംകരാര് ജോലിസമ്പ്രദായവും അന്യായമായ തൊഴില്രീതികളും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ചാണ് തൊഴിലാളി യൂണിയനുകള് സംയുക്ത ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.
.
Content Highlights: bank strike postponed march 24 25